---
title: "അപ്രഖ്യാപിത പവർകട്ട്;  ജനജീവിതം ദുസ്സഹമായി, പേരാമ്പ്രയിൽ പന്തം കൊളുത്തി പ്രകടനവുമായി ബിജെപി"
english_title: " Undeclared Power Cut Protest BJP Torch March Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382563/ bjp-protest-undeclared-power-cut-perambra-torch-march"
published_at: "2026-09-14T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7ac96448ad_WhatsApp_Image_2026-07-25_at_4.12.51_PM.jpeg"
keywords: ["Power Cut", "BJP Protest", "Perambra", "Electricity Issue"]
---

# അപ്രഖ്യാപിത പവർകട്ട്;  ജനജീവിതം ദുസ്സഹമായി, പേരാമ്പ്രയിൽ പന്തം കൊളുത്തി പ്രകടനവുമായി ബിജെപി

> **Lead Summary:** **പേരാമ്പ്ര: **സംസ്ഥാനത്ത് ദിവസം പല തവണയുണ്ടാകുന്ന അപ്രഖ്യാപിത പവര്‍കട്ടിനെതിരെ ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സംസ്ഥാനത്ത് ദിവസം പല തവണയുണ്ടാകുന്ന അപ്രഖ്യാപിത പവര്‍കട്ടിനെതിരെ ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

സംസ്ഥാനത്ത് ദിവസം പല തവണയുണ്ടാകുന്ന അപ്രഖ്യാപിത പവര്‍കട്ട് മൂലം ജനജീവിതം ദുസ്സഹമായെന്നും, യാതൊരു മുന്നറിയിപ്പുമില്ലാതെ അടിക്കടി കറന്റ് കട്ടാകുന്നത് മൂലം വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിടുകയാണെന്ന് ബിജെപി ആരോപിച്ചു.

സര്‍ക്കാര്‍ ഇതിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് പേരാമ്പ്ര ടൗണില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഘടിപ്പിച്ചത്. പ്രതിഷേധ കൂട്ടായ്മ ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ സെക്രട്ടറി തറമല്‍ രാഗേഷ് ഉദ്ഘാടനം ചെയ്തു.

അപ്രഖ്യാപിത പവര്‍കട്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഡി.കെ മനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം പ്രകാശന്‍, കെ.എം ബാലകൃഷ്ണന്‍, ബിനീഷ് എടവരാട്, പി.പി പ്രസന്ന, ഇല്ലത്ത് മോഹനന്‍, സി.കെ ലീല, ശോഭ കോമത്ത്, എന്‍.എം രവീന്ദ്രന്‍, ചന്ദ്രന്‍ ചക്കുളങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.

ദിവസത്തില്‍ പല തവണ കറന്റ് പോകുന്നതും മുന്നറിയിപ്പില്ലാത്ത പവര്‍കട്ടും ജനങ്ങളെ നട്ടംതിരിക്കുകയാണെന്നും ഇതിന് പരിഹാരം കാണുന്നത് വരെ പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. പേരാമ്പ്ര ടൗണില്‍ നടന്ന പന്തം കൊളുത്തി പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382563/ bjp-protest-undeclared-power-cut-perambra-torch-march)